അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ രാ​ഹു​ൽ ഗാ​ന്ധി, സി​ദ്ധ​രാ​മ​യ്യ, ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​ർ​ക്ക് സ​മ​ൻ​സ്
അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ രാ​ഹു​ൽ ഗാ​ന്ധി, സി​ദ്ധ​രാ​മ​യ്യ, ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​ർ​ക്ക് സ​മ​ൻ​സ്
Wednesday, June 14, 2023 7:53 PM IST
ബം​ഗ​ളൂ​രു: അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റി​ൽ​നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യ്ക്കെ​തി​രെ ക​ർ​ണാ​ട​ക​യി​ൽ വീ​ണ്ടും അ​പ​കീ​ർ​ത്തി​ക്കേ​സ്.

രാ​ഹു​ലി​നു പു​റ​മേ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​ർ​ക്ക് ചീ​ഫ് മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് സ​മ​ൻ​സ് അ​യ​ച്ചു. കേ​സ് ജൂ​ലൈ 27ന് ​പ​രി​ഗ​ണി​ക്കും.

ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി "40 ശ​ത​മാ​നം അ​ഴി​മ​തി' എ​ന്ന ആ​രോ​പ​ണം ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ മേ​യ് ഒ​ൻ​പ​തി​നു ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കേ​ശ​വ​പ്ര​സാ​ദ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി.


2023 മേ​യ് അ​ഞ്ചി​ന് പ​ത്ര​ങ്ങ​ളി​ൽ അ​ച്ച​ടി​ച്ച കോ​ണ്‍​ഗ്ര​സ് പ​ര​സ്യ​ത്തി​ൽ, അ​ന്ന​ത്തെ ബി​ജെ​പി സ​ർ​ക്കാ​ർ 40 ശ​ത​മാ​നം അ​ഴി​മ​തി​യി​ൽ ഏ​ർ​പ്പെ​ട്ടു​വെ​ന്നും ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ടെ 1.5 ല​ക്ഷം കോ​ടി രൂ​പ കൊ​ള്ള​യ​ടി​ച്ചു​വെ​ന്നും അ​വ​കാ​ശ​പ്പെ​ട്ട​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ച ബി​ജെ​പി, ക​ർ​ണാ​ട​ക​യി​ൽ ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പ​രാ​ജ​യ​പ്പെ​ട്ട​ത് ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ മൂ​ല​മാ​ണെ​ന്നും ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<